Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി

കൊറോണ വൈറസിനെതിരായ കോഡ് 19 ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ ജേതാക്കള്‍

27 April 2020 01:17 PM

കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി മോത്‌വാനി ജഡേജ ഫൗണ്ടേഷന്‍ കോഡ് 19 എന്ന പേരില്‍ സംഘടിപ്പിച്ച 72 മണിക്കൂര്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിലെ സി. അഭിനന്ദ്, ശില്‍പ രാജീവ് എന്നിവര്‍ 10,000 ഡോളറിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കി. 

------------------------------------------------------------------------

കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി മോത്‌വാനി ജഡേജ ഫൗണ്ടേഷന്‍ കോഡ് 19 എന്ന പേരില്‍ സംഘടിപ്പിച്ച 72 മണിക്കൂര്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിലെ സി. അഭിനന്ദ്, ശില്‍പ രാജീവ് എന്നിവര്‍ 10,000 ഡോളറിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കി. മില്ലേനിയല്‍ തലമുറയ്ക്കായുള്ള ആധുനിക സാങ്കല്‍പ്പിക ക്ലാസ്‌റൂം ഉള്‍പ്പെട്ട ഐ ക്ലാസ്‌റൂം എന്ന പ്രൊജക്റ്റായിരുന്നു സമ്മാനം നേടിയ ഇവരുടെ എന്‍ട്രി. ഇതില്‍, പകര്‍ച്ചവ്യാധിയുടെ കാലത്ത് വിദ്യാര്‍ത്ഥികളെ അധ്യാപകരുമായി സോഷ്യല്‍ മീഡിയ ഇന്റര്‍ഫേസിലൂടെ ബന്ധിപ്പിക്കുന്നു.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആറു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച കോവിഡ്19ന്റെ വിദൂര രോഗ നിര്‍ണയ പ്രൊജക്റ്റിനാണ് 5.000 ഡോളറിന്റെ രണ്ടാം സമ്മാനം. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നു. ടെലി വിറ്റല്‍ എന്ന ഇവരുടെ പരിഹാരം വെബ്ക്യാമിലൂടെയും ബ്രൗസറിലൂടെയും രോഗിയുടെ സുപ്രധാന സ്ഥിതി വിവരക്കണക്കുകള്‍ വിദൂരമായി പിടിച്ചെടുക്കുന്നു.


മൂന്നാം സ്ഥാനം മൂന്നു വിഭാഗങ്ങളായി തിരിച്ച് മൂന്ന് ടീമുകള്‍ക്കായി 3000 ഡോളറാണ് സമ്മാനത്തുകയായി നല്‍കിയത്. സാമൂഹ്യ അകലം ഗെയിമായി മാറ്റി വീട്ടിലിരുന്ന് റിവാര്‍ഡുകള്‍ സ്വന്തമാക്കി വ്യാപാരികളില്‍ നിന്നും നേട്ടമുണ്ടാക്കാവുന്ന സോളോ കോയിന്‍, പകര്‍ച്ച വ്യാധിയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനും യാഥാര്‍ത്ഥ വിവരങ്ങള്‍ മനസിലാക്കാനും കഴിയുന്ന കോവിഡ്19 ഫാസ്റ്റ് ചെക്കര്‍, ഏറ്റവും അടുത്തുള്ള കടക്കാരുമായും വിതരണക്കാരുമായും ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഗ്രേപ്പ് കമ്യൂണിറ്റി എന്നിവയാണ് മൂന്നാം സ്ഥാനം നേടിയ മൂന്നു പ്രൊജക്റ്റുകള്‍. കൂടാതെ നൂതനമായ പരിഹാരങ്ങള്‍ അവതരിപ്പിച്ച മറ്റ് 10 മികച്ച ആശയങ്ങള്‍ക്കും 1000 ഡോളര്‍ വീതം സമ്മാനം നല്‍കി.  ഇന്ത്യയിലെയും വിദേശത്തെയും ആയിരക്കണക്കിന് ഡെവലപ്പര്‍മാരാണ് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ മല്‍സരത്തില്‍ പങ്കെടുത്തത്.


ആകര്‍ഷകമായ സോഷ്യല്‍ മീഡിയ പോലൊരു പ്ലാറ്റ്‌ഫോണിലൂടെ പഠനം എളുപ്പമാക്കുന്ന സാങ്കല്‍പ്പിക ക്ലാസ്‌റൂമായിരുന്നു തങ്ങളുടെ വിജയം നേടിയ എന്‍ട്രിയെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം വിനിമയത്തിലൂടെ സംശയങ്ങള്‍ തീര്‍ക്കാനും സഹായിക്കാനും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും സാധിക്കുമെന്നും പകര്‍ച്ചവ്യാധികള്‍ പോലുള്ള അസാധാരണ കാലത്തും മുടക്കമില്ലാതെ പഠനം തുടരാമെന്നും ഫിസിക്കല്‍ ക്ലാസ് മുറികള്‍ക്കകത്തും പുറത്തും മെച്ചപ്പെട്ട പഠനത്തിനുള്ള ഉപകരണമായി ഇത് പ്രവര്‍ത്തിക്കുമെന്നും ഒന്നാം സ്ഥാനം നേടിയ 19കാരനായ സി.അഭിനന്ദ് പറഞ്ഞു.

ഒന്നിലധികം ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം, എല്ലാ പഠന സമൂഹങ്ങള്‍ക്കും പരസ്പരം ഇടപഴകുന്നതിനും വിഭവങ്ങള്‍ പങ്കിടുന്നതിനും തെരഞ്ഞെടുത്ത കോഴ്‌സുകളിലെ പുരോഗതിയുടെ ട്രാക്ക് സൂക്ഷിക്കുന്നതിനുമുള്ള പ്രായോഗിക പരിഹാരമായാണ് തങ്ങള്‍ ഈ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചതെന്നും ഉപകാരപ്രദമായ നിരവധി ആപ്ലിക്കേഷനുകള്‍ സംയോജിപ്പിച്ച് ഐക്ലാസ്‌റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും ഒന്നാം സ്ഥാനം നേടിയ 20കാരിയായ ശില്‍പ രാജീവ് പറഞ്ഞു.
ലഭിച്ച എന്‍ട്രികളുടെ ഉയര്‍ന്ന നിലവാരവും പങ്കെടുത്തവര്‍ കാണിച്ച ഉല്‍സാഹവും അതിശയിപ്പിച്ചെന്നും കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം സാധ്യമാക്കുന്നതിന് ഹാക്കര്‍മാരുടെയും ഉപദേശകരുടെയും ഒരു സമൂഹം, പ്രത്യേകിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവ വിദ്യാര്‍ത്ഥികള്‍, ഒത്തുചേര്‍ന്നെന്നും ഹാക്കത്തോണില്‍ അവതരിപ്പിച്ച നിലവാരമുള്ള പ്രൊജക്റ്റുകള്‍ കൊറോണ മൂലമുണ്ടായിട്ടുള്ള വെല്ലുവിളികളെ നേരിടുന്നതിന് സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും വിജയികള്‍ക്ക് നല്‍കിയ മൊത്തം സമ്മാനത്തുകയായ 34,000 ഡോളര്‍ അവരുടെ വെല്ലുവിളികള്‍ തിരിച്ചറിയാനും അവയെ വിപണിയിലേക്ക് എത്തിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോത്‌വാനി ജഡേജ ഫൗണ്ടേഷന്‍ സ്ഥാപകയും പ്രമുഖ സംരംഭകയും നിക്ഷേപകയും സാമൂഹ്യസേവകയുമായ ആശ ജഡേജ മോത്‌വാനി പറഞ്ഞു.


ടിഐഇ മുംബൈ, ഐഎഎംഎഐ സ്റ്റാര്‍ട്ട്അപ്പ് ഫൗണ്ടേഷന്‍, മുംബൈ ഏഞ്ചല്‍സ് നെറ്റ്‌വര്‍ക്ക്, അസോസിയേഷന്‍ ഓഫ് ഡിസൈനേഴ്‌സ് ഓഫ് ഇന്ത്യ, സ്റ്റുമാഗ്‌സ് ആന്‍ഡ് ഗേള്‍സ്‌ക്രിപ്റ്റ് എന്നിവരുമായി ചേര്‍ന്നാണ് മോത്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷന്‍ കോഡ് 19 സംഘടിപ്പിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (അഹമ്മദാബാദ്), ഐഐടി ഖരഗ്പൂര്‍, സെന്റര്‍ ഫോര്‍ എന്റര്‍പ്രെനുവര്‍ഷിപ്പ്-അശോക യൂണിവേഴ്‌സിറ്റി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളായിരുന്നു. '

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration