ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ; അതിജാഗ്രത; കേന്ദ്രം വിശദീകരണം തേടി
ഡോക്ടര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത. 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തിലാണു നിർദേശം. ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചേക്കും. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നൽകി.
സംഭവത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടി. മുന്‍കരുതലുകള്‍ എടുക്കുന്നതിലും രോഗനിര്‍ണയത്തിലും ആസ്പത്രി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേന്ദ്രവും വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങി.