Sunday, May 12, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' ; അഞ്ചര മാസത്തെ മെഗാ ക്യാമ്പയിൻ

31 May 2019 12:00 AM

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ശിശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയും വനിത ശിശുവികസന വകുപ്പ് മറ്റു വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിംഗ് ഡേ മുതല്‍ നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ ബൃഹത്തായ സാമൂഹ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നു. ഈ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നാം തീയതി തിരുവനന്തപുരം ഡി.പി.ഐ. ജവഹര്‍ സഹകരണ ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10.00 മണിയ്ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.

സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, യൂണിസെഫ് കേരള, തമിഴ്‌നാട് ചീഫ് ഡോ. പിനോക്കി ചക്രവര്‍ത്തി, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സുരേഷ്, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ സുന്ദരി സി. എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടന ശേഷം രാവിലെ 11 ന് റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയത്തില്‍ മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ഉച്ചയ്ക്ക് 12 ന് ആരോഗ്യ പൂര്‍ണമായ ബാല്യം - രക്ഷിതാക്കളുടെ ചുമതലകള്‍ എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. കെ.ഇ. എലിസബത്ത്, ഉച്ചയ്ക്ക് 2 ന് സോഷ്യല്‍ മീഡിയ - കുട്ടികളുടെ അമിത താത്പര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍, വൈകുന്നേരം 3 മണിക്ക് കുട്ടികളിള്‍ നേരിടുന്ന പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും പറ്റി ബോധിനിയുടെ റീന സാബിന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 3.30ന് തുറന്ന ചര്‍ച്ചയും ഉണ്ടായിരിക്കും. സംസ്ഥാനതല പരിപാടിയോടൊപ്പം തന്നെ എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയം സംബന്ധിച്ച് സെമിനാറുകളും സംഘടിപ്പിക്കുന്നതാണ്.

അഞ്ചര മാസത്തോളം നീണ്ടുനില്‍ക്കുന്ന ബൃഹത്തായ പരിപാടികള്‍ക്കാണ് ശനിയാഴ്ച തുടക്കം കുറിക്കുന്നത്. വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, എന്നിവയുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകള്‍, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, അങ്കണവാടി എന്നിവ മുഖേന വിപുലമായി റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയത്തെ സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടപ്പിലാക്കും. അതോടൊപ്പം തന്നെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ അങ്കണവാടികള്‍ മുഖേന ദുര്‍ഘടഘട്ടത്തില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തുന്നതിന് സര്‍വേ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍, വില്ലേജ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍, ബ്ലോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍, പഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ എന്നിവ ശാക്തീകരിച്ച് ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതാണ്. ഈ ക്ലീനിക്ക് മുഖേന രക്ഷകര്‍ത്താക്കള്‍ക്ക് പാരന്റിംഗ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുവാന്‍ നടപടികളും സ്വീകരിക്കുന്നതാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration