ഷെഹ്ല ഷെറിന്റെ മരണം: ദേശീയ ബാലാവകാശ കമ്മിഷന് ഇടപെടൽ
ന്യൂഡൽഹി: ബത്തേരിയിലെ ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന് ഇടപെടുന്നു. വിശദമായ റീപോർട്ട് തേടാനാണന് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.
വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിയ്ക്കും നോട്ടീസയയ്ക്കാന്‍ കമ്മിഷന് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷന് അംഗമായ യശ്വന്ത് ജയിന് അറിയിച്ചു. ആവശ്യമെങ്കിൽ സ്കൂൾ സന്ദർശിച്ച് തെളിവുകൾ ശേഖരിക്കുമെന്നും കമ്മീഷൻ വയക്തമാക്കി.