ഡെപ്യുട്ടി സ്പീക്കർ സ്ഥാനത്തിനായി ശിവസേന
ന്യൂഡല്‍ഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശിവസേന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ആവശ്യമുന്നയിക്കേണ്ട കാര്യമില്ല. അത് സ്വാഭാവികമായും ശിവസേനയ്ക്ക് അവകാശപ്പെട്ടതാണ്. ആ സ്ഥാനം തങ്ങള്‍ക്കുതന്നെ ലഭിക്കണമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
മോദി മന്ത്രിസഭയില്‍ ശിവസേനയ്ക്കുള്ളത് ഒരു മന്ത്രിയാണ്. എന്‍ഡിഎയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 18 അംഗങ്ങളാണ് ലോക്സഭയിലുള്ളത്.