സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ കര്‍ശന നടപടിയുമായി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വൈകിയാല്‍ വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
ലിംഗാധിഷ്ഠിത അക്രമത്തെക്കുറിച്ച് നിരീക്ഷിക്കാന്‍ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുക, വനിതാ തൊഴിലാളികള്‍ എടുക്കുന്ന എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കുക എന്നീ നിര്‍ദേശങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുന്നോട്ട് വച്ചിരുന്നു.
പകര്‍ച്ചവ്യാധിയുടെ സമയത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക്, അവശ്യ ആരോഗ്യ സേവനങ്ങള്‍, കോവിഡ് അനുബന്ധമോ അല്ലാതെയോ തടസ്സമില്ലാതെ തുടരണമെന്നും നിര്‍ദേശമുണ്ട് .