പേയിങ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയുടെ മോഷണം; പ്രമുഖ സീരിയല്‍ നടിമാര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ ലക്ഷങ്ങള്‍ കവര്‍ന്ന മോഷണ കേസില്‍ രണ്ട് സീരിയല്‍ നടിമാര്‍ അറസ്റ്റില്‍. സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്തവയും മോസിനാ മുക്താര്‍ ഷെയ്ക്കുമാണ് പിടിയിലായത്. പേയിങ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്.
ഹിന്ദിയിലെ പ്രമുഖ ക്രൈം സീരിയലുകളില്‍ അഭിനയിച്ച നടിമാരാണിവര്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരി നടത്തുന്ന താമസസൗകര്യത്തില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്നതിനിടെയാണ് ഇവര്‍ മോഷണം നടത്തിയത്. കൂടെ താമസിക്കുന്ന മറ്റൊരു പേയിങ് ഗസ്റ്റിന്റെ ലോക്കര്‍ തുറന്ന് മൂന്ന് ലക്ഷത്തിലധികം രൂപ കവരുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ നടിമാരെ കോടതിയില്‍ ഹാജരാക്കി. ഇവരില്‍ നിന്നും 50,000 രൂപയും പൊലീസ് കണ്ടെത്തി. ജൂണ്‍ 23 വരെ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.