കര്‍ണാടകയില്‍ സർക്കാരിന് ആശ്വാസം ; സ്പീക്കറുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
ബംഗളൂരു: കര്‍ണാടകയിലെ കൊണ്ഗ്രെസ്സ്- ദൾ സഖ്യ സർക്കാരിന് താൽക്കാലിക ആശ്വാസം. രാജിയിലും അയോഗ്യതയിലും ഇടപെടില്ലെന്നും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്കാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.