ശബരിമലയില്‍ നിറപുത്തരി പൂജ ഞായറാഴ്ച നടക്കും; ഭക്തര്‍ക്ക് പ്രവേശനമില്ല
പത്തനംതിട്ട : ശബരിമലയില്‍ നിറപുത്തരി പൂജ ഞായറാഴ്ച (09.08.20) നടക്കും. പുലര്‍ച്ചെ 5.50നും 6.20നും മദ്ധ്യേയാണ് നിറപുത്തരി പൂജ. പൂജകള്‍ക്കായി ക്ഷേത്രനട 8 -ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നിറപുത്തരി പൂജ,ചടങ്ങുകള്‍ മാത്രമായി നടത്തും. കോവിഡ് സാഹചര്യമായതിനാൽ ഭക്തര്‍ക്ക് പ്രവേശനമില്ല.