ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍; റിവോള്‍ട്ട് ഇലക്ട്രിക് ബൈക്ക്
റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ(എആര്‍എഐ) സാക്ഷ്യപ്പെടുത്തി.മൈക്രോമാക്സിന്റെ സഹ സ്ഥാപകനായ രാഹുല്‍ ശര്‍മയാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയുള്ള ബൈക്ക് നിരത്തിലെത്തിക്കുന്നത്.
ഹെക്സഗണല്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ സഹിതം സ്പോര്‍ട്ടി രൂപഘടനയാണ് ബൈക്കിനുള്ളത്.വാഹനത്തില്‍ നല്കിയ 4 ജി സിം വഴിയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നത്.