Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി രാജ്യത്ത് 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍; കേരളത്തിനു 131 എണ്ണം

06 January 2020 11:04 AM

വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കും. കേരളമുള്‍പ്പെടെ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലാണ് ഇവ സ്ഥാപിക്കുക. കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലായി 131 ചാര്‍ജിങ് സ്റ്റേഷനുകളാണ് കേരളത്തിനനുവദിച്ചത്. കാര്‍ബണ്‍ മാലിന്യം കുറയ്ക്കുകയാണു ലക്ഷ്യം.

സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ ലഭ്യത, എണ്ണക്കമ്ബനികളും നഗരസഭകളുമായി ഒപ്പുവെക്കുന്ന ധാരണാപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കു സമ്മതപത്രങ്ങള്‍ കൈമാറുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം അറിയിച്ചു. ഭാവിയില്‍ ഒരു നഗരത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

കൊച്ചിയില്‍ 50, തൃശ്ശൂരില്‍ 28, കണ്ണൂരില്‍ 27, കോഴിക്കോട്ട് 26 എന്നിങ്ങനെയാണ് കേരളത്തിന് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുള്ളത്. കേരള വൈദ്യുതിബോര്‍ഡിനാണ് ഇവയുടെ നടത്തിപ്പുചുമതല.

മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിച്ചിരിക്കുന്നത്-317 എണ്ണം. തമിഴ്നാടിന് 256, കര്‍ണാടകത്തിന് 172 എന്നിങ്ങനെയും നല്‍കിയിട്ടുണ്ട്.

7000 ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാണ് വിവിധ പൊതു-സ്വകാര്യ സംരംഭകരില്‍നിന്നു മന്ത്രാലയത്തിനു ലഭിച്ചത്. ഇതില്‍ 2636 എണ്ണത്തിന് അനുമതി നല്‍കി. ഇതില്‍ 1633 എണ്ണം വേഗം കൂടിയവയും 1033 എണ്ണം വേഗം കുറഞ്ഞവയുമാണ്.

ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സമയബദ്ധമായി പൂര്‍ത്തിയാക്കണമെന്നു മന്ത്രാലയം നിര്‍ദേശിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration