നിലമ്പൂരിൽ സ്ഥിതി രൂക്ഷം; യാത്ര മാറ്റി വയ്ക്കാൻ നിർദ്ദേശം
മലപ്പുറം : മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ വെള്ളപൊക്കം. ഒരു നില കെട്ടിടങ്ങൾ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഇന്നലെ രാത്രി വരെ സാധാരണസ്ഥിതിയിൽ ആയിരുന്നു നിലമ്പൂർ. എന്നാൽ മണിക്കൂറുകൾ കൊണ്ടാണ് നിലമ്പൂർ വെള്ളത്തിൽ മുങ്ങിയത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഉരുൾപൊട്ടലിൽ ഉണ്ടായ മലവെള്ള പാച്ചിലിൽ കാരണമാണ് മണിക്കൂറുകൾ കൊണ്ട് വെള്ളം പൊങ്ങിയത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നിലമ്പൂർ എംഎൽഎ പി.വി അൻവർ വ്യക്തമാക്കി.
മൂന്നാറിലും വെള്ളം പൊങ്ങുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. നിരവധിപ്പേരെ പല സ്ഥലങ്ങളിൽ നിന്നായി മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്ക്കണമെന്ന് സി ഐ സുനിൽ പുളിക്കൽ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കരുളായിയിൽ ഉരുൾപൊട്ടിയതും വെള്ളം ഉയരാൻ കാരണമായി. റോഡുകൾ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം കാണാനും ആളുകൾ തടിച്ചുകൂടരുതെന്ന് പൊലീസ് അറിയിച്ചു.