ബംഗാൾ ഉൾക്കടലിൽ തുടരെ തുടരെ ന്യുന മർദ്ദം .ആദ്യ ന്യുന മർദ്ദം രൂപപ്പെട്ടു.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ ഒഡിഷ തീരത്തു പുതിയ ന്യുന മർദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതിന്റെ ഫലമായി ഒഡീഷ,മധ്യപ്രദേശ്,വിദർഭ.ഛത്തീസ്ഗഡു എന്നിവിടങ്ങളിൽ അടുത്ത 3-4 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത .
ഓഗസ്റ്റ് മാസത്തിൽ ബംഗാൾ ഉൾക്കടലിലെ തുടർച്ചയായ ആറാമത്തെ ന്യുന മർദ്ദമാണിത്.
കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത .
രണ്ടാമത്തെ ന്യുന മർദ്ദം അടുത്ത ആഴ്ച്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'പോഡുൾ' ചുഴലിക്കാറ്റ് വിയറ്റ്നാമിൽ കര തൊട്ടതിനും ശേഷം ദുർബലമായി ലാവോസിനും മ്യാൻമറിനും കുറുകെ പടിഞ്ഞാറോട്ട് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി തിങ്കളാഴ്ചയോടെ/ചൊവ്വാഴ്ച യോടെ വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദമായി വികസിക്കാൻ സാധ്യത . അന്താരാഷ്ട്ര മോഡലുകൾ സൂചിപ്പിക്കുന്നത് പുതിയ ന്യുന മർദ്ദം ആദ്യത്തേതിനേക്കാൾ ശക്തമാകാൻ സാദ്യത ഉണ്ടെന്നാണ് .