രാഹുലിന് പകരം ആര് ? പ്രതിസന്ധി രൂക്ഷം
ന്യൂഡൽഹി : തിരെഞ്ഞെടുപ്പ് തോൽവി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിയിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി. ഇക്കാര്യം ചർച്ച ചെയ്യാനും പുതിയ നേതാവിനെ കണ്ടെത്താനുമായി ഈയാഴ്ച തന്നെ കോൺഗ്രസ് പ്രവർത്തക സമിതി ചേരാൻ സാധ്യത.
കേന്ദ്രഭരണ പ്രദേശങ്ങളുൾപ്പെടെ 17 സംസ്ഥാനങ്ങളിൽ ഇത്തവണ കോൺഗ്രസ് വട്ടപ്പൂജ്യമായിരുന്നു. കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ രാജി സന്നദ്ധത അറിയിക്കുകയും പകരം മാതാവ് സോണിയ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ ചുമതല ഏൽപ്പിക്കരുത് എന്നും രാഹുൽ പറഞ്ഞിരുന്നു.എന്നാൽ രാജി എന്നൊരു തീരുമാനം ഉണ്ടായാൽ പകരം ആര് എന്ന ചിന്തയാണ് കോൺഗ്രസ്സിനെ കുഴക്കുന്നത്. ഇതുവരെ പകരം ഒരാളെ ചിന്തിച്ചിട്ടില്ലാത്ത കോൺഗ്രസ്സിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. രാഹുലിനെ അനുനയപ്പിക്കാൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കളെ നിയോഗിച്ചതായാണ് സൂചന.