രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; വയനാടും മലപ്പുറവും സന്ദർശിക്കും
തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് എത്തുന്ന രാഹുല്‍ തുടര്‍ന്ന് പ്രളയം തകര്‍ത്ത വയനാട്ടിലും മലപ്പുറത്തും ദുരിതബാധിതരെക്കാണും.കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ കേരളത്തിലെത്താന്‍ തയ്യാറായെങ്കിലും സുരക്ഷാപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല.