രാജി തീരുമാനം രാഹുല്‍ പിന്‍വലിച്ചു; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും
ന്യൂഡൽഹി : ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന തീരുമാനത്തിൽ നിന്നും രാഹുൽ ഗാന്ധി പിന്മാറി.
തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും യോഗം ഇത് തള്ളിയിരുന്നു.