കേന്ദ്ര സർക്കാരിന്റെ മൗന സമ്മതം; തുടര്‍ച്ചയായ 16ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന; പെട്രോള്‍ വില 81 കടന്നു
തുടര്‍ച്ചയായ 16ാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് പെട്രോളിന് 33 പെസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 81 രൂപ കടന്നു. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 രൂപയും ഡീസലിന് 8 രൂപ 98 പൈസയുമാണ് വില കൂടിയത്. തിരുവനന്തപുരത്തെ പെട്രോള്‍ വില 81. 28 ആയും ഡീസൽ വില 76. 12 ആയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 79.52 ഉും ഡീസലിന് 74. 43 മാണ് വില.
ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.