ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ല, കുറ്റം ചെയ്തയാള്‍ ശിക്ഷിക്കപ്പെടും: മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം : ലൈംഗിക ചൂഷണ കേസില്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മ. നിയമം നിയമത്തിന്റെ വഴിക്കു പോകും.
പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തട്ടെ, ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാര്‍ട്ടിയിലെ ആരും അതില്‍ ഇടപെടാന്‍ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല.
കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണ്. ആരാണോ കുറ്റം ചെയ്തത്, കുറ്റം ചെയ്തയാള്‍ ശിക്ഷിക്കപ്പെടും. അതില്‍ യാതൊരു സംശയവുമില്ല- മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.