നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവായ സ്കൂള്‍ അധ്യാപകന് പിടിയില്‍
കണ്ണൂര്‍: പാനൂരില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ അധ്യാപകന് പത്മരാജന് പിടിയില്‍. തൃപ്പംകോട്ടൂരില് വെച്ചാണ് ഒളിവിലായിരുന്ന ഇയാളെ പൊലീസ് പിടികൂടിയത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ പിടികൂടിയത്.
സ്കൂളിലെ ശുചിമുറിയില്‍ വെച്ച് നാലാംക്ലാസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പോക്സോ നിയപ്രകാരം കോസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ നേതാവുമാണിയാള്‍.