'സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ല'; മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ വിദഗ്ധരുമായി വിശദമായ ചര്ച്ചശേഷമേ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പൊതുപരീക്ഷവഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകള്‍ക്കായി സ്കൂളുകളും കോളജുകളും തുറക്കണയെന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍, ചെറിയ ക്ലാസിലെ കുട്ടികള്‍ ഈ അവസ്ഥയില്‍ സ്കൂളില്‍ പോയി പഠിക്കുകയെന്നത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. രോഗ വ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് കുറയുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്ന കാര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.