നിപ; കേന്ദ്ര സംഘം കൊച്ചിയിൽ. ഡൽഹിയിലും കൺട്രോൾ റൂം
കൊച്ചി : കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ സഹായങ്ങള്‍ക്കായി കേന്ദ്രസംഘം കേരളത്തിലെത്തി. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് കൊച്ചിയിലെത്തിയത്. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.
നിപ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലും കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. 01123978046- ആണ് ഡല്‍ഹിയിലെ കണ്ട്രോള് റൂം നമ്പര്‍.