മോദി മന്ത്രിസഭയിൽ പുതുമുഖങ്ങളും
ന്യൂഡൽഹി : നരേന്ദ്ര മോദി നയിക്കുന്ന രണ്ടാം മന്ത്രിസഭയിൽ പുതുമുഖങ്ങൾ കൂടുതലായി ഉണ്ടായേക്കും എന്ന് സൂചന.ലോക്സഭയിൽ നിന്നാകും കൂടുതൽ മന്ത്രിമാരുണ്ടാവുക.അദ്ധ്യക്ഷ കാലാവധി പൂർത്തിയാക്കിയ അമിത് ഷാ മന്ത്രിസഭയിൽ ഉണ്ടാകും.അതിനാൽ അദ്ധ്യക്ഷ പദവിയിലേക്ക് തെരെഞ്ഞെടുപ്പ് ഉടനെ ഉണ്ടാകും എന്നും റിപ്പോർട്ടുണ്ട്.
ശിവസേന, ജെഡിയു, ശിരോമണി അകാലിദൾ, എൽജെപി, അണ്ണാഡിഎംകെ എന്നീ പ്രധാനഘടകകക്ഷികൾക്കു കാബിനറ്റ് മന്ത്രിസ്ഥാനത്തിനൊപ്പം എത്ര സഹമന്ത്രിസ്ഥാനമെന്നതു പ്രസക്തമാണ്. ജെഡിയു ഉൾപ്പെടെ ചില കക്ഷികൾ താൽപര്യമുള്ള വകുപ്പുകൾ സൂചിപ്പിച്ചുകഴിഞ്ഞു.ബംഗാൾ,ഒഡീഷ , തെലങ്കാന എന്നിവിടിങ്ങളിൽ നിന്നും ഇത്തവണ മന്ത്രിമാരുണ്ടായേക്കും.