Tuesday, April 30, 2024
 
 
⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ
News

ആഭ്യന്തരം അമിത് ഷാക്കും പ്രതിരോധം രാജ്‌നാഥ് സിങ്ങിനും.മുരളീധരന് വിദേശകാര്യ സഹമന്ത്രിസ്ഥാനം

31 May 2019 12:00 AM

ന്യൂഡൽഹി∙ രണ്ടാം മോദി സർക്കാരിൽ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രി‌യാകും. കഴിഞ്ഞ കേന്ദ്രസർക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് ഇക്കുറി പ്രതിരോധ മന്ത്രിയാകും. മോദി സർക്കാരിലെ പുതുമുഖമായ മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് വിദേശകാര്യ മന്ത്രി. മുൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പുതിയ മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്യും. കേരളത്തിൽനിന്നുള്ള വി. മുരളീധരൻ വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായും പ്രവർത്തിക്കും.

വകുപ്പുകൾ ഇങ്ങനെ :

നരേന്ദ്രമോദി– പ്രധാനമന്ത്രി, ആണവോർജം, പഴ്സനൽ, ബഹിരാകാശം

ക്യാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

രാജ്നാഥ് സിങ്– പ്രതിരോധം
അമിത്ഷാ– ആഭ്യന്തരം
നിതിൻ ഗഡ്കരി– ഗതാഗതം, ചെറുകിട വ്യവസായ സംരംഭങ്ങള്‍
ഡി.വി. സദാനന്ദ ഗൗഡ– വളം, രാസവസ്തു
നിർമല സീതാരാമൻ– ധനം, കോർപറേറ്റ് അഫയേഴ്സ്
റാംവിലാസ് പസ്വാൻ– ഭക്ഷ്യ, പൊതു വിതരണം
നരേന്ദ്രസിങ് തോമർ– കൃഷി, കാർഷിക ക്ഷേമം, ഗ്രാമ വികസനം, പഞ്ചായത്ത് രാജ്
രവിശങ്കർ പ്രസാദ്– നിയമം, വാർത്താവിനിമയം, ഐടി
ഹസിമ്രത് കൗർ ബാദൽ– ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍
തവർചന്ദ് ഗെ‍ഹ്‍ലോട്ട്– സാമൂഹിക നീതി
എസ്. ജയശങ്കര്‍– വിദേശകാര്യം
രമേഷ് പൊക്രിയാൽ നിഷാങ്ക്– മാനവവിഭവശേഷി
അർജുൻ മുണ്ട– ട്രൈബല്‍ അഫയേഴ്സ്
സ്മൃതി ഇറാനി– വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്
ഹർഷവർദ്ധൻ– ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രം
പ്രകാശ് ജാവഡേകർ– വനം, പരിസ്ഥിതി, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ്
പിയൂഷ് ഗോയൽ– റെയിൽവേ, വ്യാപാര– വ്യവസായം
ധർമേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽ
മുഖ്താർ അബ്ബാസ് നഖ‍്‍വി– ന്യൂനപക്ഷകാര്യം
പ്രഹ്ലാദ് ജോഷി– പാർലമെന്ററികാര്യം, കല്‍ക്കരി, ഖനി
മഹേന്ദ്രനാഥ് പാണ്ഡെ– സ്കിൽ ഡെവലപ്മെന്റ്
അരവിന്ദ് ഗണ്‍പദ് സാവന്ദ്– ഹെവി ഇൻഡസ്ട്രീസ്, പൊതുസംരംഭങ്ങള്‍
ഗിരിരാജ് സിങ്– മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്
ഗജേന്ദ്ര സിങ് ഷെഖാവത്ത്– ജൽശക്തി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും


സന്തോഷ് കുമാർ ഗാങ്‍വർ – തൊഴിൽ
റാവു ഇന്ദർ സിങ് – സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നടപ്പാക്കൽ, ആസൂത്രണം
ശ്രീപദ് യെശോ നായിക് – ആയുർവേദം, യോഗ, നാച്ചുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി, പ്രതിരോധ മന്ത്രാലയം
ജിതേന്ദ്ര സിങ് – വടക്കു കിഴക്കൻ മേഖലാ വികസന മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ്, പഴ്സനല്‍, പബ്ലിക് ഗ്രിവന്‍സസ്, പെൻഷൻസ്, ആണവോർജ വകുപ്പ്, ബഹിരാകാശം
കിരൺ റിജിജു – യുവജനകാര്യം, കായികം, ന്യൂനപക്ഷകാര്യം
പ്രഹളാദ് സിങ് പട്ടേൽ – സംസ്കാരികം, ടൂറിസം
രാജ്കുമാര്‍ സിങ് – ഊർജം, നവ, പുനരുപയുക്ത ഊർജ മന്ത്രാലയം, സ്കിൽ ഡ‍വലപ്മെന്റ്
ഹർദീപ് സിങ് പുരി – ഹൗസിങ്, നഗരകാര്യം, സിവിൽ ഏവിയേഷൻ, വ്യാപാര–വാണിജ്യം
മാൻഷുക് എൽ. മണ്ഡാവിയ – തുറമുഖം, രാസവസ്തു, വളം

സഹമന്ത്രിമാർ


ഫഗ്ഗൻസിങ് കുലസ്തെ – സ്റ്റീൽ
അശ്വനി കുമാർ ചൗബേ – ആരോഗ്യം, കുടുംബക്ഷേമം
അർജുൻ റാം മെഗ്‌വാൾ – പാർലമെന്ററികാര്യം, ഘനവ്യവസായങ്ങൾ, പൊതുമേഖല
ജനറൽ (റിട്ട.) വി.കെ.സിങ് – റോഡ് ഗതാഗതം, ദേശീയ പാതകൾ
ക്രിഷൻ പാൽ – സാമൂഹിക നീതി, ശാക്തീകരണം
ധൻവേ റാസാഹേബ് ദാദാരോ – ഭക്ഷ്യം, പൊതുവിതരണം
ജി.കുഷൻ റെഡ്ഡി – ആഭ്യന്തരം
പർഷോട്ടം റുപാല – കൃഷി, കർഷകക്ഷേമം
രാംദാസ് അതാവലെ – സമൂഹികനീതി, ശാക്തീകരണം
സാധ്വി നിരഞ്ജൻ ജ്യോതി – ഗ്രാമീണവികസനം
ബാബുൽ സുപ്രിയോ – പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം
സഞ്ജീവ് കുമാർ ബല്യാൻ – മൃഗസംരക്ഷണം, പശുവളർത്തൽ, മത്സ്യകൃഷി
ദോത്രേ സഞ്ജയ് ഷംറാവു – മാനവവിഭവശേഷി വികസം, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഐടി
അനുരാഗ് സിങ് താക്കൂർ – ധനകാര്യം, വ്യവസായം
അങ്കാടി സുരേഷ് ചന്നാബാസപ്പ – റെയിൽവേ
നിത്യാനന്ദ് റായ് – ആഭ്യന്തരം
രത്തൻ ലാൽ കടാരിയ – ജലക്ഷേമം, സാമൂഹികനീതി, ശാക്തീകരണം
വി. മുരളീധരൻ – വിദേശകാര്യം, പാർലമെന്ററികാര്യം
രേണുക സിങ് സറുത – ആദിവാസിക്ഷേമം
സോം പ്രകാശ് – കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി
രാമേശ്വർ തേലി – ഭക്ഷ്യനിർമാണ വ്യവസായം
പ്രതാപ് ചന്ദ്ര സാരംഗി – സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായം, മൃഗസംരക്ഷണം, പശുവളർത്തൽ, മത്സ്യകൃഷി
കൈലാഷ് ചൗധരി – കൃഷി, കാർഷികക്ഷേമം
സുഷ്രി ദേബശ്രീ ചൗദുരി – വനിത, ശിശുക്ഷേമം

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration