മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച ;അദ്വാനിയെയും ജോഷിയെയും കണ്ടു
ദില്ലി : നരേന്ദ്ര മോദി വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.അതിനു മുന്നേ വാരാണസി സന്ദർശിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.സത്യപ്രതിജ്ഞക്കു മുന്നോടിയായി ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും മോദി സന്ദർശിച്ചു.
ഇന്ന് ചേരുന്ന അവസാന മന്ത്രിസഭായോഗത്തില്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ബി.ജെ.പിയെ ക്ഷണിക്കും.
പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.