മുങ്ങുന്ന മന്ത്രിമാരെ പൊക്കാൻ മോദി നേരിട്ട്
ന്യൂഡൽഹി : പാർലമെന്റിൽ കൃത്യമായി ഹാജരാകാൻ നിർദേശം നൽകിയിട്ടും ‘മുങ്ങുന്ന’ മന്ത്രിമാരുടെ പേരുകൾ വൈകിട്ടോടെ തനിക്കു നേരിട്ടു നൽകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ പ്രതിവാര പാർലമെന്ററി പാർട്ടി യോഗത്തിലാണു പ്രധാനമന്ത്രി ക്ഷുഭിതനായത്. പാർലമെന്റിൽ കൃത്യമായി ഹാജരായി സഭാനടപടികളിൽ പങ്കെടുക്കണമെന്ന് അധികാരമേറ്റയുടൻ മോദി പാർട്ടി എംപിമാരോടു പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയും ഇക്കാര്യം ആവർത്തിച്ചു. ഇത് പാലിക്കാത്തവരുടെ വിവരങ്ങളാണ് മോദി ആവശ്യപ്പെട്ടത്.