നരേന്ദ്രമോദിയുടെ ഇടപെടൽ ; ഇന്ത്യയെ നിരീക്ഷിക്കാൻ ചൈനീസ് കേന്ദ്രം സ്ഥാപിക്കാനുള്ള കരാറിൽ നിന്ന് മാലിദ്വീപ് പിന്മാറിയേക്കും
ന്യൂഡൽഹി : ഇന്ത്യയെ നിരീക്ഷിക്കാൻ മാലിദ്വീപിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിനു തിരിച്ചടി . ഇതിനായി ചൈനയുമായി ഒപ്പ് വച്ച കരാറിൽ നിന്ന് മാലിദ്വീപ് പിന്മാറാൻ സാദ്ധ്യത .
ഈ മാസം മാലിദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷണ കേന്ദ്രവുമായി ബന്ധപെട്ട് ഇന്ത്യയ്ക്കുള്ള ആശങ്കയെ കുറിച്ച് അറിയിച്ചിരുന്നു .ഇതാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന അവര്‍ തീരുമാനിക്കാന്‍ കാരണം.