ഡിജിറ്റൽ പൂക്കളമൊരുക്കി ഐടി മിഷൻ ജീവനക്കാർ
മലപ്പുറം : കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ വെട്ടിക്കുറച്ച് ഓണാഘോഷം നടത്താനുള്ള സർക്കാർ നിർദേശപ്രകാരം മലപ്പുറം ജില്ലാ ഐടി മിഷൻ ഡിജിറ്റൽ പൂക്കളമൊരുക്കി. ഐടി മിഷൻ പ്രോജക്റ്റ് മാനേജർ പിജി ഗോകുലിന്റെ നേതൃത്വത്തിൽ ഐടി മിഷൻ എൻജിനീയർമാരായ ജസീം, മഷ്ഹൂർ, ഷാഫി, സ്വരൂപ്, സലാഹുദീൻ എന്നിവരാണ് ഡിജിറ്റൽ പൂക്കളമൊരുക്കിയത്.