എല്‍ഡിഎഫുകാരനായ എന്‍എസ്എസുകാരന്‍ ഇടതുപക്ഷത്തിനൊപ്പം നില്ക്കും; കോടിയേരി ബാലകൃഷ്ണൻ. ശബരിമല തീര്‍ത്ഥാടകരില്‍ ഏറെയും സിപിഎമ്മുകാർ
ആലപ്പുഴ : എന്‍എസ്എസ് പറയുന്ന ശരിദൂരം ആര്‍ക്കും അനുകൂലമെന്ന് വ്യാഖ്യാനിക്കാം. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് പറഞ്ഞത് എന്‍എസ്എസിലെ കോണ്‍ഗ്രസുകാരനാണ്. എല്‍ഡിഎഫുകാരനായ എന്‍എസ്എസുകാരന്‍ ഇടതുപക്ഷത്തിനൊപ്പം നില്ക്കും. എല്‍ഡിഎഫ് ഒരു സമുദായത്തിനും എതിരല്ല. എന്‍എസ്എസ് പലഘട്ടങ്ങളിലും പ്രകോപനപരമായ നിലപാട് എടുക്കാറുണ്ട്. എല്‍ഡിഎഫ് നിലവില്‍ അതില്‍ വീഴാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍എസ്എസ് പാര്‍ട്ടി ഉണ്ടാക്കി മല്‍സരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തില്‍ വിജയിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.
ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും സിപിഎംകാരാണ്. മന്ത്രിയായിരിക്കെ അവിടെ ചെന്നപ്പോല്‍ ലാല്‍സലാം വിളിച്ചാണ് അഭിവാദ്യം ചെയ്തതെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.