കുമാരസ്വാമി രാജിവച്ചു; യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ബംഗളുരു : ബെംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജനതാ ദള്‍ (എസ്) സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തില്‍ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി ഗവർണർ വാജുഭായ് വലയെ നേരിട്ട് കണ്ട് രാജിക്കത്ത് നൽകി. ഇതോടെ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. ബുധനാഴ്ച അവകാശവാദമുന്നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആര്. അശോക് പറഞ്ഞു. സ്വതന്ത്രന് അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാര്‍ട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്.