പാലാരിവട്ടം മേല്‍പ്പാലം: കിറ്റ്ക്കോയുടേത് ഗുരുതര വീഴ്ചയെന്ന് പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലനിര്‍മാണത്തില്‍ കിറ്റ്ക്കോയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ലെന്നും പാലത്തിന്റെ ഡിസൈനിലും നിര്‍മാണത്തിലും മേല്‍നോട്ടത്തിലും അപാകതയുണ്ടായിയെന്നും സുധാകരന് വ്യക്തമാക്കി.കിറ്റ്കോ നടത്തിയ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ ഹൈവേ ഓഫ് അതിറോറിറ്റി പണിയേണ്ട ആറ് മേല്‍പ്പാലങ്ങള്‍
കേരള സര്‍ക്കാര്‍ റോഡ് ഫണ്ട് ഏറ്റെടുത്ത് നിര്‍മിച്ചു. അത് തെറ്റായ നടപടിയാണെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു.