ജെൽ പേനകൊണ്ട് വര; തേടിയെത്തിയത് സംസ്ഥാന അവാർഡ്
തിരുവനന്തപുരം : പത്ത് രൂപയുടെ ജെൽ പേനയിൽ വരച്ച ചിത്രത്തിന് സംസ്ഥാന അവാർഡിന് അർഹയായിരിക്കുകയാണ് അഹല്യ. ഈ വർഷത്തെ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പുരസ്കാരക്കാരത്തിനാണ് അഹല്യ അർഹത നേടിയത്.ടീവാഷ് ചെയ്ത കാൻവാസിൽ
10 രൂപ വിലയുള്ള സാധാരണ ജെൽ പേനകൊണ്ടാണ് അഹല്യ ചിത്രം വരച്ചത്.
കുട്ടിക്കാലം മുതൽ വരയിൽ വലിയ താത്പര്യമുള്ള അഹല്യ +2 വിന് വെഞ്ഞാറമൂട് സ്കൂളിൽ പഠിക്കുമ്പോൾ നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.
തുടർന്ന് മാവേലിക്കര രാജ രവിവർമ ഫൈൻ ആർട്സ് കോളേജിൽ ചേർന്ന് ചിത്രകലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. റൂട്ടഡ് എക്സിബിഷൻ 2016, വിവാഷ്യസ് എക്സിബിഷൻ 2017, റീബൗണ്ട്സ് എക്സിബിഷൻ 2018 തുടങ്ങി നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
അഹല്യ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്.