Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഷോർണ്ണൂർ ജംഗ്ഷനിലെ സമയം മാറ്റി ക്രമീകരിക്കണം; കെ. സുധാകരന്‍ എം പി

25 July 2019 11:44 AM

ആലപ്പുഴ -കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ്സിന്റെ (16307) ഷൊർണ്ണൂർ ജംഗ്ഷനിലെ കണ്ണൂരിലേക്കുള്ള പുറപ്പെടൽ സമയം വൈകിട്ട് 7.5ന്(19:05) എന്നുള്ളത് പുന:ക്രമീകരിച്ച് 7.20ന് പുറപ്പെടുന്ന രൂപത്തിൽ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എംപി കെ സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകി.

നിലവിൽ കോയമ്പത്തൂർ ജംഗ്ഷനിൽ നിന്നും (സിബിഇ) കണ്ണൂരിലേക്ക് (സിഎഎൻ) വൈകുന്നേരങ്ങളിൽ നേരിട്ടുള്ള ട്രെയിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ കോയമ്പത്തൂർ മേഖലയിലെ ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് കണ്ണൂരിലേക്കുള്ള കണക്ഷൻ ട്രെയിനുകൾ കണ്ടെത്തുന്നതിനായി ഷൊർണ്ണൂരിൽ ഇറങ്ങി എക്സിക്യുട്ടീവിന് കയറുകയാണ് പോംവഴി.

സാധാരണയായി കോയമ്പത്തൂർ-തൃശ്ശൂർ ട്രെയിനിൽ കയറിവരുന്ന യാത്രക്കാരിൽ കണ്ണൂരിലേക്ക് വരേണ്ടവർ രണ്ട് ട്രെയിനും ഒരേ സമയത്ത് ഷൊർണ്ണൂരിൽ എത്തിച്ചേരുന്നത് കൊണ്ട് ആലപ്പുഴ -കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ കയറാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 2016 വരെ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ ഷൊർണ്ണൂരിൽ നിന്ന് പുറപ്പെടുന്ന സമയം 7.20 ആയിരുന്നു. നിലവിലുള്ള സാഹചര്യത്തിൽ കോയമ്പത്തൂരിൽ നിന്ന് വരുന്ന ട്രെയിനിലെ യാത്രക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ‌ ഇപ്പോൾ‌ ട്രാക്കുകളിലൂടെ തന്നെ നടന്ന്‌വന്ന് എക്സിക്യുട്ടീവ് ട്രെയിനിൽ കയറുകയാണ് ചെയ്യുന്നത്. രണ്ട് ട്രെയിനുകളും ഒരേ സമയത്ത് വരുന്നത് കൊണ്ട് പലപ്പോഴും യാത്രക്കാർ ട്രാക്കിലൂടെ ഓടി കയറുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. എക്സിക്യൂട്ടീവ് ട്രെയിനിൽ കയറാൻ പറ്റിയില്ലെങ്കിൽ അടുത്ത ട്രെയിൻ എത്തിച്ചേരാൻ അർ‌ദ്ധരാത്രി വരെ ദീർഘനേരം കാത്തിരിക്കേണ്ടിവരുമെന്ന ദുര്യോഗവും ജനങ്ങൾ സഹിക്കണം.

യാത്രക്കാർ‌ക്ക് ധൃതിയിൽ ട്രെയിനിൽ കയറുമ്പോൾ ഉണ്ടാകുന്ന അപകടവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ച് ആലപ്പുഴ -കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ്സിന്റെ ഷോർണ്ണൂർ ജംഗ്ഷനിലെ പുറപ്പെടൽ സമയം വൈകിട്ട് 7.20ന് തന്നെ ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration