ജയറാമിന്റെ പട്ടാഭിരാമൻ ചിത്രീകരണം അവസാന ഘട്ടത്തിൽ
ജയറാം നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്. അച്ചായന്‍സ്, ആടു പുലിയാട്ടം, ചാണക്യതന്ത്രം,തിങ്കള്‍ മുതല്‍ വെള്ളിവരെ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ കണ്ണന് താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. മിയയാണ് ചിത്രത്തിലെ നായിക.
ജയറാമിനും മിയക്കും പുറമേ പാര്‍വ്വതി നമ്പ്യാര്‍, ഷീലു ഏബ്രഹാം, മാധുരി, ഹരീഷ് കണാരന്, ബൈജു സന്തോഷ്, രമേശ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി തുടങ്ങിയവര്‍ അഭിനയിക്കുന്നു.