ഐ.എന്‍.എക്സ് മീഡിയ കേസ്: ചിദംബരംത്തിന്റെ സിബിഐ കസ്റ്റഡി 5 വരെ നീട്ടി
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി. വ്യാഴാഴ്ച വരെ ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തുടരട്ടെയെന്ന് കോടതി ഉത്തരവിറക്കി.
അതുവരെ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കില്ലെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ കോടതിക്ക് ഉറപ്പ് നല്കി. അറസ്റ്റും കസ്റ്റഡി റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വ്യാഴാഴ്ച കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.