ഫഹദ് ഫാസിലിന്റെ മാലിക്കും പൃഥ്വിരാജിന്റെ കോള്‍ഡ് കേസും ഒടിടി റിലീസിന്
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മലയാള ചിത്രങ്ങള്‍ പലതും ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നു.. ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പും, രാജീവ് രവിയുടെ നിവിന്‍ പോളി ചിത്രം തുറമുഖവും ഒടിടി റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.. ഈ നിരയിലേക്ക് കൂടുതല്‍ ചിത്രങഅങള്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്..
ഫഹദ് ഫാസില്‍ നായകനായ മാലിക്ക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോള്‍ഡ് കേസുമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. കൊവിഡ് വ്യാപനം മൂലം തിയേറ്ററുകള്‍ അടുത്തെങ്ങും തുറക്കാന്‍ സാദ്ധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിര്‍മാതാവായ ആന്റോ ജോസഫ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്കെത്തിയത്. ഇതു സംബന്ധിച്ച് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആന്റോ ജോസഫ് കത്തയച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെന്നാണ് സൂചന.
2019 സെപ്തംബറില്‍ ചിത്രീകരണം തുടങ്ങിയ ചിത്രമാണ് മാലിക്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തില്‍പെടുന്ന ചിത്രമാണ്.. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം സംഗീതം സുഷിന് ശ്യാമാണ്
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തനു ബാലക് ഒരുക്കുന്ന കോള്‍ഡ് കേസില്‍ പൃഥ്വിരാജ് എസിപി സത്യജിത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. \' അരുവി\' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായിക.യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്ക്കൊണ്ടാെരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനും ജോമോന്.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു.