ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40
ന്യൂഡൽഹി : കേരളത്തിൽ ഉൾപ്പെടെ പുതിയ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു എന്നിവിടങ്ങളിലായി മൂന്നു പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഇന്ത്യയിലാകെയുണ്ടായ 43 കേസുകളില്‍ മൂന്നുപേര്‍ കേരളത്തില്‍ രോഗം ബാധിച്ച് സുഖപ്പെട്ടവരാണ്.
ജമ്മുവില്‍ ഇറാനില്‍ നിന്നെത്തിയ 63കാരിക്കാണ് വൈറസ് ബാധയേറ്റത്. ഇവിടെ 400 പേര് നിരീക്ഷണത്തിലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച 150 പേരുടെ പരിശോധനാ ഫലം പുണെ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് പുറത്തുവരും. ഉച്ചയ്ക്ക് ശേഷമാണ് പരിശോധനാഫലം പുറത്തുവിടുക. ഇതോടെ ഇന്ത്യയിലെ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ ആറുപേരിലാണ് 48 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ളത് 40 പേരാണ്. എന്നാല്‍ രോഗബാധയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.