Sunday, September 08, 2024
 
 

ആറ്റിങ്ങലിൽ വൻ കള്ളനോട്ട് വേട്ട

25 July 2019 05:37 PM

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് ഇത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.

സംഭവത്തിലെ മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ആറ്റിങ്ങലില്‍ നിന്ന് പിടിയിലായി. ഷമീറിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration