ഡല്‍ഹിയില്‍ ഭൂചലനം
ന്യൂഡല്‍ഹി: ഡല്‍ഹി എന്‍.സി.ആറില്‍ നേരിയ ഭൂചലനം. ഡല്‍ഹി - യു.പി അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവം. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. ആളപായങ്ങളോ മറ്റു നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ടതായി നിരവധി പേര് ട്വീറ്റ് ചെയ്തിട്ടുണ്ട്. വൈകുന്നേരം 5.45 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി പ്രകമ്പനം കൊണ്ടുവെന്നും എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു.