കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി
കോട്ടയം : കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്കേസായ കെവിന്റെ മരണത്തില്‍ സുപ്രധാന വിധിയുമായി കോടതി. കെവിന്റെത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം പത്ത് പേരെ കണ്ടെത്തുകയായിരുന്നു. പത്ത് പ്രതികള്‍ക്കെതിരെയും കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തുകയായിരുന്നു. നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ നീനുവിന്റെ അച്ഛനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയില്ല. കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചതിനാല്‍ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം, കെവിന്റേത് ദുരഭിമാന കൊലയല്ലെന്നും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നുമാണ് പ്രതിഭാഗം പറഞ്ഞത്. കേസിലെ പ്രതികളെ എത്രയും വേഗം പിടികൂടിയതില്‍ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിക്കുകയും ചെയ്തു. വിധി കേള്‍ക്കാന്‍ കെവിന്റെ മാതാപിതാക്കളും നീനുവും കോടതിയില്‍ എത്തിയിരുന്നില്ല.