പാഞ്ചാലിമേട്ടിൽ കുരിശ് നീക്കി
ഇടുക്കി : പഞ്ചാലിമേട്ടിലെ റവന്യുഭൂമിയിൽ അനധികൃതമായി കയ്യേറി നാട്ടിയ കുരിശുകളിൽ മൂന്നെണ്ണം നീക്കി. പള്ളി അധികൃതർ കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയതായി സ്ഥാപിച്ച വലിയ മരക്കുരിശുകൾ നീക്കം ചെയ്തത്. ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയൽ കത്തോലിക്കാ പള്ളി അധികൃതർക്ക് റവന്യൂ വകുപ്പ് നൽകിയ നോട്ടിസ്.