തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 203 കേസുകളും സമ്പർക്കം വഴി
തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 203 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരാണ് തിരുവനന്തപുരത്ത് രോഗമുക്തി നേടിയത്.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കടുത്ത പ്രതിസന്ധിയിലാണ്. 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ എന്നിവര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടര്‍മാര്‍ക്ക് രോഗം ബാധിച്ചിരുന്നു.