തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ്
തിരുവനന്തപുരം> തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കാന്‍ നടപടി ആരംഭിച്ചു.
കൂടെ പരീക്ഷ എഴുതിയവര്‍ക്ക് രോഗം പകരാന്‍ സാധ്യത കുറവാണെന്ന് ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ജോസ് ഡിക്രൂസ് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചും കൃത്യമായി സാമൂഹിക അകലം പാലിച്ചുമായിരുന്നു പരീക്ഷാ നടത്തിപ്പ്. എന്നാല്‍, പരീക്ഷാ കേന്ദ്രത്തിന് പുറത്ത് രക്ഷിതാക്കള്‍ കൂട്ടം കൂടിയിരുന്നോ എന്ന് പരിശോധിക്കണം.
രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കള്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നെങ്കില്‍ മറ്റുള്ളവരിലേക്കും പകര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളെയും കണ്ടെത്തി മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ എല്ലാവരെയും പരിശോധിക്കും.