കോവിഡ് 19: നെയ്യാറ്റിന്‍കരയില്‍ ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി കോവിഡ് ഹോട്ട്സ്പോട്ടായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ മുന്‍സിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് നമ്പര്‍ 1 മുതല്‍ 5 വരെയും 40 മുതല്‍ 44 വരെയും വാര്‍ഡ് നമ്പര്‍ 37 ഉം ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളില്‍ ഓഫീസുകള്‍ അടക്കമുള്ള പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കും. നെയ്യാറ്റിന്‍കര പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസില്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കൂ. കര്‍ശന നിയന്ത്രണങ്ങളാണ് രണ്ട് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര ഏര്‍പ്പെടുത്തിയിരിക്കുന്നത്.