അതിർത്തിയിൽ വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം
കശ്മീർ : കശ്മീരില്‍ ലേ ജില്ലയിലെ ഡംചോക് മേഖലയില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണില്‍ കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആറു കിലോ മീറ്ററോളം കടന്നു കയറി ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ലേ ഹില്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ റിഗ്സിന് സ്പല്‍ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡംചോക്, കോയുള്‍, ഡുങ്തി മേഖലയിലാണ് ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചത്. ദലൈ ലാമയുടെ പിറന്നാള്‍ ദിനമായ ജൂലൈ ആറിന് ബുദ്ധമതസ്ഥരുടെ പതാകയും ദേശീയ പതാകയുമേന്തി ജനങ്ങള്‍ മേഖലയില്‍ ഒത്തുചേര്‍ന്നിരുന്നു. ഇതാണ് ചൈനീസ് പട്ടാളത്തെ പ്രകോപിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം.