ചന്ദ്രബാബു നായിഡു രാഹുൽ ഗാന്ധി കൂടിക്കാഴ്ച വഴിത്തിരിവാകുമോ ?
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം നാളെ നടക്കാനിരിക്കെ ബിജെപി ഇതര സർക്കാരിനായി മുൻകൈ എടുക്കുകയാണ് ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.നേരത്തെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തിയ നായിഡു ഇപ്പൊ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തി.
ഇന്ന് തന്നെ എസ്പി നേതാവ് അഖിലേഷ് യാദവുമായും ബിഎസ്പി നേതാവ് മായാവതിയുമായും കൂടിക്കാഴ്ച നടത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.നേരത്തെ എൻഡിഎ മുന്നണിയിൽ നിന്ന് വിട്ട നായിഡുവിന്റെ ഈ സജീവ പ്രവർത്തനം മഹാസഖ്യ സാധ്യതകളിൽ വലിയ മാറ്റം കൊണ്ടുവരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.