കർണാടകയിൽ അഞ്ച് ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്ന് യെദ്യൂരപ്പ
ബെംഗളൂരു : ബംഗളൂരു: കര്‍ണാടകയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ മികച്ച ഭരണം ബിജെപി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി കുമാരസ്വാമി പരാജയപ്പെട്ടു. കുമാരസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് യെദിയൂരപ്പയുടെ പ്രസ്താവന.