അറബിക്കടൽ, ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദങ്ങൾ കൂടുതൽ ശ്കതമായേക്കും
അറബിക്കടലിൽ നിലവിലുള്ള ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായി തീവ്ര ന്യുന മർദമായേക്കും. ഇപ്പോൾ കിഴക്ക് -വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുമര്ദം ഒക്ടോബർ 25 ഓടെ ദിശ തിരിഞ്ഞു ഒമാൻ തീരത്തേക്ക് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെട്ട ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ആന്ധ്രാ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യത.
കേരളത്തിൽ നാളെ മുതൽ വടക്കൻ കേരളത്തിൽ വീണ്ടും മഴ സജീവമാകാൻ സാധ്യത.