ഇന്ത്യന്‍ വാക്സിന് വിതരണം പുനരാരംഭിച്ച് ലോകരാജ്യങ്ങള്‍
ഇന്ത്യന്‍ വാക്സിന് വിതരണം പുനരാരംഭിച്ച് ലോകരാജ്യങ്ങള്‍.ഇതേതുടര്‍ന്ന് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വാക്സിന് ഇറക്കുമതി ചെയ്യാനും ബ്രിട്ടണ് പദ്ധതിയിടുന്നതായാണ് വിവരം.
ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും പുറമേ ഇന്തോനേഷ്യയും ജര്‍മ്മനിയും ഫ്രാന്‍സും വാക്സിന് വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. മികച്ച രോഗപ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന വാക്സിനാണ് ഓക്സഫഡ് ആസ്ട്രസെനിക വാക്സിന് എന്ന് ലോകരാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നു.
സംഭരിച്ചു വെക്കാന്‍ കൂടുതല്‍ സൗകര്യപ്രദവും കുറഞ്ഞ വിലയും കൊണ്ടു പോകാനുള്ള അനായാസതയുമാണ് ഫൈസര്‍- മൊഡേണ വാക്സിനുകളേക്കാള്‍ ഓക്സ്ഫഡ് ആസ്ട്രാസെനിക വാക്സിനുകളുടെ മേന്മയെന്നും അവര്‍ വ്യക്തമാക്കി.