രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ വാക്സിന് എല്ലാവർക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്താനാവശ്യമായ വാക്സിന് ലഭ്യമാകുമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.
വാക്സിനേഷന്റെ കാര്യത്തില്‍ ഇപ്പോഴുള്ള ഊര്‍ജസ്വലത നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായ ഏകോപനം ഇതിനാവശ്യമാണെന്നും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.