ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് നിരീക്ഷണത്തില്‍
ന്യൂയോര്‍ക്ക് : ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് നിരീക്ഷണത്തില്‍ . കോവിഡ് ബാധിതനായ വ്യക്തിയുമായി സന്പര്‍ക്കം പുലര്‍ത്തിയെന്നും അതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു .
രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 10 ദിവസത്തേക്ക് വീട്ടിലിരുന്നു തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ ഒന്നിച്ച് നേരിടണമെന്നും ലോകാരോഗ്യ സംഘടനയും ആരോഗ്യ പ്രവര്‍ത്തകരും നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.